Type Here to Get Search Results !

Bottom Ad

നശിച്ചു കൊണ്ടിരിക്കുന്ന തുരുത്തി വടക്ക് പുഴ വീണ്ടെടുക്കാൻ മുസ്ലിം യൂത്ത് ലീഗ് രംഗത്ത്


കാസർകോട്: (www.evisionnews.co)മുസ്ലിം യൂത്ത് ലീഗിന്റെ ലാ കോൺവിവൻസിയ കാമ്പയിന്റെ ഭാഗമായി തുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുരുത്തി പ്രദേശത്ത് നശിച്ച് കൊണ്ടിരുന്ന ചന്ദ്രഗിരിപ്പുഴയുടെ കൈവരിയായി തുരുത്തി യുടെ വടക്ക് ഭാഗത്ത് ഒഴുകുന്ന പുഴ നവീകരണത്തിന്  തുടക്കമിട്ടു. നാട്ടുകാരുടെ പ്രശംസ കൊണ്ട് ശ്രദ്ധേയമായ പരിപാടി എം.എൽ എ എൻ.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.


കാസർകോട്  നഗരസഭാ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഡ്വ. വി.എം. മുനീർ മുസ്ലിം ലീഗ് പതിനാലാം വാർഡ് കമ്മറ്റി പ്രസിഡണ്ട് ഇ. അബ്ദുൽ റഹിമാൻ കുഞ്ഞി മാസ്റ്റർ, വാർഡ് കൗൺസിലർ  സമീറ അബ്ദുൽ റസാഖ്, മുൻ നഗരസഭ കൗൺസിലർ ഇബ്രാഹിം ഹാജി ചാല, യൂത്ത് ലീഗ് മുനിസിപ്പൽ കമ്മറ്റി പ്രസിഡണ്ട് അജ്മൽ തളങ്കര, അഷ്റഫ് ടി.കെ, ടി.എം.എ ഷാഫി, ടിം.എച്ച് മുഹമ്മദ്, അഷ്റഫ് ഓതുന്നപുരം, റഷീദ് തുരുത്തി, ബി.എസ് സൈനുദ്ദീൻ, റഹീം ടി.എ, ശാക്കിർ തുരുത്തി, ടി.എസ് സൈനുദ്ദീൻ, ഷക്കീർ ഗ്രീൻ, യൂസഫ് കപ്പൽ സംബന്ധിച്ചു. തുരുത്തി ബെദിര ചാല നാട്ടുകാർ ശുചീകരണ സ്ഥലം സന്ദർശിച്ച് പരിപാടിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.


Keywords: Kasaragod, news, thuruthi, myl, vadakkpuza

Post a Comment

0 Comments

Top Post Ad

Below Post Ad