Type Here to Get Search Results !

Bottom Ad

കുമ്പള ഉപജില്ലാ കലോത്സവം: വട്ടപ്പാട്ടില്‍ കുത്തക തിരിച്ചുപിടിച്ച് അഡൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍

കുമ്പള (www.evisionnews.co): കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വട്ടപ്പാട്ട് മത്സരത്തില്‍ റെക്കോര്‍ഡ് ജയം തിരിച്ചുപിടിച്ച് അഡൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍. അഞ്ചു വര്‍ഷത്തോളം ഹയര്‍സെക്കണ്ടറി വിഭാഗം വട്ടപ്പാട്ടില്‍ സ്വന്തമാക്കി വെച്ചിരുന്ന കുത്തക കഴിഞ്ഞ വര്‍ഷം നഷ്ടമായിരുന്നു. ഇക്കുറി മൊഗ്രാല്‍ സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് വീണ്ടും കുത്തക തിരിച്ചുപിടിച്ചത്. ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ ഇക്കുറിയില്‍ അഡൂരിന് തന്നെയാണ് ജയം. അഞ്ചുവര്‍ഷത്തിലധികമായി മാപ്പിളപ്പാട്ട് രംഗത്ത് മികവ് പുലര്‍ത്തിവരുന്ന മൊയ്തു ടിപ്പുനഗറാണ് പരിശീലകന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad