Type Here to Get Search Results !

Bottom Ad

ഹാദിയ വീട്ടില്‍ സുരക്ഷിതയാണെന്നും മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ

Related imageവൈക്കം: (www.evisionnews.co)ഹാദിയ വീട്ടില്‍ സുരക്ഷിതയാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ. മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ .പറഞ്ഞു. വൈക്കത്തെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.ലൗ ജിഹാദല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെന്നും അവര്‍ പറഞ്ഞു. ഹാദിയയ്ക്ക് സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ല. ഹാദിയ സന്തോഷവതിയാണ്. വീട്ടുകാരില്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അവര്‍ പറഞ്ഞു.ഒരുവിധത്തിലുള്ള ഉപദ്രവങ്ങളും ഹാദിയയ്ക്ക് ഏല്‍ക്കേണ്ടിവന്നിട്ടില്ല. അവര്‍ ആരോഗ്യവതിയാണ്. ഹാദയയെ ശ്രദ്ധിക്കുന്നതിന് സ്ത്രീകള്‍ അവര്‍ക്കൊപ്പമുണ്ട്.  
കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അവര്‍ പറഞ്ഞു.  മൊബൈല്‍ ഫോണിലെടുത്ത ഹാദിയയുടെ ചിത്രങ്ങളും അവര്‍ മാധ്യമങ്ങളെ കാണിച്ചു. ഐഎസില്‍ ചേരുന്നതിനായി സിറിയയിലേയ്ക്ക് പോയതായി കരുതുന്ന നിമിഷ ഫാത്തിമയുടെ ബന്ധുക്കളെയും രേഖ ശര്‍മ സന്ദര്‍ശിക്കുന്നുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad