Type Here to Get Search Results !

Bottom Ad

സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി ഒപ്പ് ശേഖരണത്തിന് തുടക്കം കുറിച്ചു; ധര്‍ണ മാറ്റി വെച്ചു

ഉപ്പള : (www.evisionnews.co)സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി ഉപ്പള റെയില്‍വേ സ്റ്റേഷന്‍ തരംതാഴ്ത്തുന്നതിനെതിരെ നടത്തുന്ന പ്രത്യക്ഷ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി പതിനായിരം പേരില്‍ നിന്നും ഒപ്പ് ശേഖരിക്കുന്ന ഒപ്പ് ശേഖരണ ക്യാമ്പയിന് ഇന്നലെ ഉപ്പളയില്‍ തുടക്കം കുറിച്ചു. കമ്മിറ്റി മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഗണിക്കാതെ റെയില്‍വേ സ്റ്റേഷനെ  തരംതാഴ്ത്തുന്ന നടപടികളുമായി റെയില്‍വേ മുന്നോട്ട് പോകുന്നത് അങ്ങേയറ്റം ദ്രോഹകരമാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. റെയില്‍വേയുടെ സ്റ്റേഷന്‍  തരംതാഴ്ത്തല്‍ നീക്കത്തിനെതിരെ ഇന്ന് നടത്താനിരുന്ന സായാഹ്ന ധര്‍ണ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. പുതിയ തീയതി ഉടനെ പ്രഖ്യാപിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ അടക്കം പത്തോളം വരുന്ന റെയില്‍വേ ജീവനക്കാരെ പിന്‍വലിച്ച് പകരം ഒരു സ്വകാര്യ ടിക്കറ്റ് ഏജന്‍റിനെ നിയമിക്കാനുള്ള റെയില്‍വേയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. സ്റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചും സ്റ്റേഷന്‍റെ വരുമാനവും ഒപ്പം ഗ്രേഡും ഉയര്‍ത്താനുള്ള കമ്മിറ്റിയുടെയും നാട്ടുകാരുടെയും ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന തരത്തിലുള്ളതാണ് റെയില്‍വേയുടെ ഈ പുതിയ നീക്കമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. പതിനായിരം ഒപ്പടങ്ങുന്ന നിവേദനവുമായി ഉടന്‍ തന്നെ കേന്ദ്ര റെയില്‍വേ മന്ത്രിയെയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും കണ്ട് സ്റ്റേഷന്‍റെ ദുരവസ്ഥ ബോധ്യപ്പെടുത്തുമെന്നും കമ്മിറ്റി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad