Type Here to Get Search Results !

Bottom Ad

ഉപ്പളയിൽ ലോറി ഡ്രൈവറുടെ കാല്‍ തല്ലിയൊടിച്ച സംഭവം; രണ്ട് പേര്‍ക്കെതിരെ കേസ്


ഉപ്പള:(www.evisionnews.co) ലോറി ഡ്രൈവറുടെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മഞ്ചേശ്വരം ഗിയര്‍കട്ടയിലെ ലോറി ഡ്രൈവര്‍ തോമസ് പെരേരയുടെ പരാതിയിലാണ് കേസ്. ലോറി ബൈക്കില്‍ ഉരസിയെന്നാരോപിച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് ലോറി തടഞ്ഞ് ഡ്രൈവര്‍ തോമസിനെ വലിച്ചിറക്കി ഇരുമ്പ് വടി കൊണ്ട് അക്രമിച്ച് കാലൊടിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad