Type Here to Get Search Results !

Bottom Ad

ഉദുമ സ്പിന്നിങ് മിൽ ഉടൻ പ്രവർത്തനം ആരംഭിക്കണം;കാസർകോടിനൊരിടം

കാസർകോട്: (www.evisionnews.co)ഉദ്‌ഘാടനം കഴിഞ്ഞു വർഷങ്ങൾ പിന്നിട്ടിട്ടും ഇനിയും ശാപമോക്ഷം ലഭിച്ചിട്ടില്ലാത്ത ഉദുമ സ്പിന്നിങ് മിൽ ഉടൻ തുറന്നു പ്രവർത്തനം ആരംഭിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കാസർകോടിനൊരിടം ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. 2010 ജൂണിൽ ശിലാസ്ഥാപനം നടത്തുകയും 2011 ജനുവരിയിൽ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്ത ഉദുമ സ്പിന്നിംഗ് മിൽ കാട് മൂടിയ നിലയിലാണ്. 25 കോടിയോളം രൂപ ചിലവിട്ട് കെട്ടിട സൗകര്യം ഒരുക്കുകയും ഉദ്പാതനത്തിനാവശ്യമായ യന്ത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ട് 7 വർഷം കഴിയുമ്പോൾ അവ എത്രത്തോളം ഉപയോഗസജ്ജമാണ് എന്നതും പരിശോധിക്കേണ്ടതുണ്ട്. പ്രതിമാസം ഒരു ലക്ഷത്തോളം വൈദ്യുതി ബില്ല് വരുന്ന സ്പിന്നിംഗ് മില്ലിന് ഒരു കോടി രൂപയോളം കുടിശിക കൊടുത്തുതീർക്കാനുള്ളതിനാൽ നിലവിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. നേരത്തെ റാങ്ക് ലിസ്റ്റിൽ കയറിയവർ നിയമനം തേടി ഹൈക്കോടതിയിൽ പോയതിനാൽ നിയമന തടസ്സങ്ങളും നിലവിലുണ്ട്. അടിയന്തിരമായി സർക്കാർ ഇടപെട്ടില്ലെങ്കിൽ ഉദുമ സ്പിന്നിംഗ് മിൽ ഉപയോഗ ശൂന്യമായ രീതിയിൽ നശിച്ചുപോകാൻ ഇടയുണ്ടെന്നും കാസർകോടിനൊരിടം സർക്കാറിനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മയിലാട്ടിയിലെ സ്പിന്നിംഗ് മിൽ ഹൈവേയോട് തൊട്ടടുത്തായിട്ടും ഒരു നെയിം ബോർഡ് പോലുമില്ലെന്ന കാര്യവും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. എത്രയും വേഗം ഉദുമ സ്പിന്നിംഗ് മിൽ പ്രവർത്തനം ആരംഭിക്കാത്ത പക്ഷം ജനകീയ സമരത്തിന് കാസർകോടിനൊരിടം മുന്നിട്ടിറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ഡോ: ഷമീം, കെപിഎസ് വിദ്യാനഗർ, നൗഫൽ റഹ്മാൻ, ആഹ്രസ് അബൂബക്കർ, ശിഹാബ് മൊഗർ, ഷാക്കിർ ദിൽഖുഷ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad