Type Here to Get Search Results !

Bottom Ad

തുളിച്ചേരി വയല്‍ ഞാറ് നടീല്‍ ഉത്സവം വിഎസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്:(www.evisionnews.co) കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കോ'ച്ചേരി പ'റെ കിരാശി വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി നമ്മുടെ തനതായ കാര്‍ഷിക സംസ്‌കൃതി തിരിച്ചു പിടിക്കുക എ ലക്ഷ്യത്തോടുകൂടി തെയ്യം കെട്ട് ആവശ്യമായ മുഴുവന്‍ ഭക്ഷ്യധാന്യങ്ങളും കൃഷി ചെയ്യാന്‍ തീരുമാനിച്ചിരുന്നതിന്റെ ഭാഗമായി അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍പ്പെട്ട തുളിച്ചേരി വെള്ളച്ചാല്‍ വയലില്‍ 22 എക്കര്‍ തരിശുഭൂമിയില്‍ കൃഷി വകുപ്പ് കൃഷി വിജ്ഞാന്‍ കേന്ദ്രം കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ  സഹകരണത്തോടുകൂടി രണ്ടാംവിള കൃഷിയിറക്കല്‍ ഞാറുനടീല്‍ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.  ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ദാമോദരന്‍  അധ്യക്ഷത വഹിച്ചു, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി. വി. രമേശന്‍ മുഖ്യാതിഥിയായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad