Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ തിരുവാതിരയോടെ ഭരണഭാഷാ ജില്ലാതല വാരാഘോഷത്തിന് തുടക്കം

കാസർകോട് :(www.evisionnews.co) ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്‌റിലേഷന്‍സ് വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള പിറവി ദിനാഘോഷവും ശ്രേഷ്ഠ ഭാഷാ ഭരണഭാഷാ വാരാഘോഷവും ജില്ലാതല ഉദ്ഘാടനം ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം.രാജഗോപാലന്‍ എംഎല്‍എ നിര്‍വഹിച്ചു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല അധ്യക്ഷത വഹിച്ചു.

ഭാഷാ ദിന പ്രതിജ്ഞയും ചൊല്ലി കൊടുത്തു.പ്രമുഖ കവിയും നോവലിസ്റ്റുമായ സുറാബിനേയും കന്നട നാടക സംവിധായകന്‍ ഉമേശ എം.സാലിയനേയും ഭാഷാ പുരസ്‌ക്കാരം നല്‍കി എംഎല്‍എ പൊന്നാട അണിയിച്ചു പുരസ്‌കാരം നല്‍കി ആദരിച്ചു.
കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗം മേധാവി ഡോ: എ.എം ശ്രീധരന്‍ ഭാഷയും സാഹിത്യവും ഭരണഭാഷയും പ്രഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍, ചായ്യോത്ത് ജിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ പി.വി.പ്രകാശ്, ഹെഡ്മാസ്റ്റര്‍ സി. കുഞ്ഞിരാമന്‍, പിടിഎ പ്രസിഡന്റ് പി.വി ഭരതന്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ.വി സ്വാഗതവും അസി.എഡിറ്റര്‍ എം.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച തിരുവാതിര നടനത്തോടെയാണ് വാരാഘോഷം ആരംഭിച്ചത്. അധ്യാപകരും വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. തിരുവാതിര, സംഗീതശില്പം, കാവ്യാലാപനം, ലളിതസംഗീതം, കളരിപ്പയറ്റ് എന്നിവയും അരങ്ങേറി.
പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad