Type Here to Get Search Results !

Bottom Ad

താജ്മഹലിനെ വര്‍ഗീയവല്‍ക്കരിക്കുന്നത് അപലപനീയം: ജെ.ഡി.യു


കാസര്‍കോട് (www.evisionnews.co): രാജ്യത്തിന്റെ അഭിമാനമായ താജ്മഹലിനെ പോലും വര്‍ഗീയമായി കാണുന്ന ഫാസിസ്റ്റ് സമീപനം അപലപനീയമാണെന്ന് ജെ.ഡി.യു ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ്‌കാര്‍ക്കെതിരെ സന്ധിയില്ലാ സമരപോരാട്ടം നടത്തിയ ടിപ്പുവിനെ അപമാനിക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നയം രാജ്യത്തിന്റെ യശസ് അടിയറ വെക്കുന്നതിന് തുല്യമാണ്. 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ നടക്കുന്ന പടയൊരുക്കം കേരള യാത്ര വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. സിദ്ദീഖലി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ എ.വി രാമകൃഷ്ണന്‍ ഉദ്്ഘാടനം ചെയ്തു. അഹമ്മദ് അലി കുമ്പള, സിദ്ദീഖ് റഹ്്മാന്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad