Type Here to Get Search Results !

Bottom Ad

കലക്ടറേറ്റില്‍ നിന്നും മോഷണം പോയ ടൈല്‍സുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Related imageകാസര്‍കോട്:(www.evisionnew.co)കലക്ടറേറ്റില്‍ നിന്നും മോഷണം പോയ ടൈല്‍സുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കലക്ടറേറ്റ് കോമ്പൗണ്ടിൽ  നിന്ന് ഒരാഴ്ച മുൻപ് മോഷണം പോയ ആറു ബോക്സ് ടൈല്‍സുകളാണ് പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് സമീപമാണ് ചാക്കുകെട്ടുകളിലാക്കിയ ടൈല്‍സ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ നിര്‍മ്മാണത്തിനായാണ് ടൈല്‍സുകള്‍ സൂക്ഷിച്ചിരുന്നത്. ഒരാഴ്ച മുൻപാണ് ഇവ മോഷണം പോയത്. ഇത് സംബന്ധിച്ച്‌ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച്‌ വരികയായിരുന്നു. അതിനിടെയാണ് ടൈല്‍സുകള്‍ സ്റ്റേഷന് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad