Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക ഖാസി കേസ്: പുതിയ വെളിപ്പെടുത്തല്‍ നടത്തിയവരെ വിശദമായി ചോദ്യം ചെയ്യണം: എസ്.വൈ.എസ്


ചട്ടഞ്ചാല്‍ (www.evisionnews.co): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ രീതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുഴുവന്‍ ആളുകളെയും ചോദ്യംചെയ്ത് സത്യാവസ്ത പുറത്തുകൊണ്ട് വരണമെന്ന് സുന്നീ യുവജന സംഘം ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്തി നടത്തുന്ന ഇത്തരം വെളിപ്പെടുത്തലുകള്‍ കേസ് അന്വേഷണത്തെ വഴിതിരിച്ചു വിടാനാണോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണോ എന്നതും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം.

വൈസ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാസ്റ്റര്‍ പടുപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹംസത്തു സഅദി ബോവിക്കാനം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹാശിം ദാരിമി ദേലംപാടി സ്വാഗതം പറഞ്ഞു. താജുദ്ധീന്‍ ചെമ്പരിക്ക, അബുബക്കര്‍ മൂലടുക്കം, സലാം നയീമി, കാദര്‍ കണ്ണമ്പള്ളി, മുഹമ്മദ് കുഞ്ഞി ആലൂര്‍, അബൂബക്കര്‍ ഉദുമ, അബ്ദുല്ലക്കുഞ്ഞി പട്ടാര്‍മൂല, സെക്രട്ടറി റഊഫ് ബായിക്കര ചര്‍ച്ചയില്‍ പങ്കെടുത്തു. 


Keywords: Kasaragod, news, qasi-case, questioned

Post a Comment

0 Comments

Top Post Ad

Below Post Ad