Type Here to Get Search Results !

Bottom Ad

റേഷന്‍ വ്യാപാരികളുടെ കടയടപ്പു സമരം ജില്ലയിൽ പൂർണം

കാസര്‍കോട് :(www.evisionnews.co)റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പു സമരം ജില്ലയിൽ പൂർണം. റേഷന്‍ വ്യാപാരി സംയുകത സമരസമിതിയുടെ നേതൃത്വത്തിലാണ്  സംസ്ഥാന വ്യാപകമായി അനിശ്ചിതകാല കടയടപ്പു സമരം തുടങ്ങിയത് . സര്‍ക്കാര്‍ വാഗ്ധാനം നല്‍കിയ വേതന പാക്കജ് ഉടന്‍ നടപ്പിലക്കുക. കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തിക്കുക. റേഷന്‍ കടകള്‍ നവീകരിച്ച് ഇ.പോസ്‌മെഷീന്‍ ഉടന്‍ സ്ഥാപിക്കുക. റേഷന്‍ കടകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിച്ചതിന് ശേഷം കാര്‍ഡ് ഉടമകള്‍ക്ക് മെസേജ്‌നല്‍കുക. തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് അനിശ്ചിതകാല കടയടപ്പു സമരം ആരംഭിച്ചത്. കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണ ബല്ലാള്‍, ഇ കെ അബ്ദുല്ല, ബാലകൃഷ്ണന്‍ കോട്ടൂര്‍, കൃഷ്ണപ്രസാദ് സംസാരിച്ചു. അബ്ദുല്‍ഗഫൂര്‍ സ്വാഗതവും, പി ലോഹിതാക്ഷന്‍ നന്ദിയും പറഞ്ഞു.

ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റിയുടെ നേത്യത്വത്തില്‍ താലൂക്ക്‌സപ്ലൈ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.ശശിധരന്‍ അധ്യക്ഷത വഹിച്ചു. എ.നടരാജന്‍,പി.വി.സുരേന്ദ്രന്‍, എന്‍,ഗോപി, പി.വി.സുരേശന്‍,കെ.പി.തമ്പാന്‍, കെ.റസാക്ക്,വി.സുധാകരന്‍,എം.സുരേഷ് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad