Type Here to Get Search Results !

Bottom Ad

പ്രവാചക സന്ദേശം കൈമാറി എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ് പ്രവർത്തകർ

കാസർകോട്:  (www.evisionnews.co)വികല വിദ്യാഭ്യാസം വിചാരണ ചെയ്യപ്പെടുന്നു എന്ന പ്രമേയത്തിൽ ഡിസംബർ 30 ന് കാസർകോട്ട് നടക്കുന്ന എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ് ജില്ല കമ്മിറ്റി നടത്തുന്ന കാമ്പസ് കോളിന്റെ പ്രചരണാർത്ഥം കാമ്പസ് വിംഗ് വിദ്യാർത്ഥികൾ ജില്ലയിലെ  വിവിധ കേന്ദ്രങ്ങളിൽ  മധുര പലഹാരങ്ങൾ ഉൾക്കൊള്ളുന്ന പ്രവാചക സന്ദേശം കൈമാറിയത് വിദ്യാർത്ഥികളിൽ നവ്യാനുഭവമായി. നബിദിനത്തിന് വിതരണം ചെയ്യുന്ന കാർഡിന്റെ ഉദ്ഘാടനം കേന്ദ്ര സർവ്വകലാശാല വിസി പ്രൊഫ.ഡോ.ജി ഗോപകുമാറിന് കാമ്പസ് വിംഗ് ജില്ല ചെയർമാൻ അൻവർ ശാഹിദ് കൈമാറി. അജ്മൽ ഫർഹാൻ, ബാസിം ഗസ്സാലി, ഫസീൽ പി കെ, ബാസിത്, അഹ്'മദ് കബിർ, ആദർശ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad