Type Here to Get Search Results !

Bottom Ad

എസ് കെ എസ് എസ് എഫ് ജില്ല കാമ്പസ് കോൾ ഡിസംബർ 30 ന് കാസർകോട്ട്

കാസർകോട്:  (www.evisionnews.co)എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഭൗതിക കാമ്പസുകളിലെ
പ്ലസടു, ഡിഗ്രി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജില്ല കാമ്പസ് കോൾ ഡിസംബർ 30 ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് നടത്താൻ കാമ്പസ് വിംഗ് ജില്ല കമ്മിറ്റി തീരുമാനിച്ചു.  ജില്ലയിലെ വിവിധ കാമ്പസുകളിൽ നിന്ന് നേരത്തേ രജിസ്റ്റർ  ചെയ്ത പ്ലസ്ടു, ഡിഗ്രി വിദ്യാർത്ഥികളാണ്  പങ്കെടുക്കുന്നത്.ഇതിന്റെ പ്രചരണാർത്ഥം വിവിധ പദ്ധതികൾക്ക് രൂപം നൽകി.ഇന്റർ കോളേജ് ക്വിസ്സ് മൽസരം, പ്രബന്ധരചന മൽസരം, ബോധവൽക്കരണം,ടേബിൾ ടോക്ക്,  തുടങ്ങിയ പദ്ധതികൾക്ക് രൂപം നൽകി.എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാർ  ഉൽഘാടനം ചെയ്തു.ചെയർമാൻ അൻവർ ഷാഹിദ് അദ്ധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡന്റ് താജുദ്ധീൻ ദാരിമി പടന്ന പ്രഖ്യാപനവും ജില്ല ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര വിഷയാവതരണവും നടത്തി. ഫൈറൂസ് ബേക്കൂർ, മുഷ്താഖ് അൻവർ മുട്ടുന്തല, ഫർഹാൻ, മിഷൽ റഹ്മാൻ, നൗസീഫ് ,ബിലാൽ ആരിക്കാടി, അനീസ് ജബൽ നൂർ, ഫായിസ് ബദിയടുക്ക, രിസ് വാൻ കാഞ്ഞങ്ങാട് എന്നിവർ   സംസാരിച്ചു.കാമ്പസ് വിംഗ് ജില്ല കോഡിനേറ്റർ ജംഷീർ മൊഗ്രാൽപുത്തൂർ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad