Type Here to Get Search Results !

Bottom Ad

എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക നീലേശ്വരത്ത്; പ്രചരണം മഹല്ല് ഏറ്റെടുക്കണമെന്ന് ഹമീദലി ശിഹാബ് തങ്ങൾ

മൊഗ്രാൽ:(www.evisionnews.co)രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ഥി ഘടകമായ എസ് .കെ.എസ്.എസ്.എഫ് റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് വർഷങ്ങളായി സംഘടിപ്പിക്കുന്ന മനുഷ്യ ജാലിക യുടെ ഇവർഷത്തെ ജാലിക നീലേശ്വരത്ത് വെച്ച് നടക്കും മെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു  മനുഷ്യ ജാലികയുടെ വിജയത്തിന് ജാതി-മത-ഭേതമന്യേ മുഴുവന്‍ ജനങ്ങളും പങ്കാളിയാകണമെന്ന് തങ്ങൾ  ആഹ്വാനം ചെയ്തു. 

രാജ്യത്തിന്റെ മതേതരസ്വഭാവം നിലനിര്‍ത്തുന്നതിനും സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കുന്നതിനമായി കഴിഞ്ഞ 11 വര്‍ഷക്കാലമായി എസ്.കെ.എസ്.എസ്.എഫ് നടത്തിവരുന്ന മനുഷ്യജാലിക സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമായിക്കൊണ്ടിരിക്കുകയാണന്നും. ഗാന്ധിജിയടക്കമുളള സ്വാതന്ത്ര്യസമര നായകരെയും രാജ്യത്തിന്റെ ചിഹ്നങ്ങളെയും അപമാനിക്കാനും തിരസ്‌കരിക്കാനുമുള്ള ഗൂഢമായ ശ്രമങ്ങള്‍ രാജ്യത്ത്  നടന്നുവരികയാണന്നും

ഇത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കേണ്ടത് ഓരോ രാജ്യസ്‌നേഹിയുടെയും കടമയാണെന്ന് തിരിച്ചറിഞ്ഞ് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതലായി മനുഷ്യജാലിക തീര്‍ക്കാന്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും തങ്ങൾ അഭിപ്രായ പ്പെട്ടു

മനുഷ്യ ജാലികയുടെ പ്രചരണ പ്രവര്‍ത്തനം മഹല്ല്-മദ്രസാ കമ്മിറ്റികളും സമസ്തയുടെ കീഴ്ഘടകങ്ങളും മഹല്ല് തലത്തിലും ശാഖാ തലത്തിലും ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും തങ്ങൾ കൂട്ടി ചേർത്തു, എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി മൊഗ്രാലിൽ സംഘടിപ്പിച്ച മനുഷ്യ ജാലിയ പ്രഖ്യാപന സമ്മേളനം ഉദഘാടനം ചെയ്ത ' സംസാരിക്കുകയായിരുന്നു തങ്ങൾ, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡൻറ് താജുദ്ധീൻ ദാരിമി പടന്ന അധ്യക്ഷനായി, ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു, ഖലീലുൽ റഹ്മാൻ കാശി ഫി പ്രമേയ പ്രഭാഷണം നടത്തി, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തി, എസ്  വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാർ, കെ.എം സൈനുദ്ധീൻ ഹാജി കൊല്ലമ്പാടി, സലാം ഫൈസി പേരാൽ, അശറഫ് ഫൈസി, നാഫിഅ അസ്അഅദി, ഹാരിസ് ബെദിര 'റിയാസ് മൊഗ്രാൽ 'പി.എച്ച് അസ്ഹരി ആദൂർ, അബ്ദുൽ റഹ്മാൻ മുസ്ലിയാർ, ഇൽയാസ് ഹുദവി മുഗു, ആശിഖ്, മൊഗ്രാൽ, മുസൽ ഫൈസി, ലത്തീഫ് മാസ്റ്റർ, ശബീബ്, മൊഗ്രാൽ, ഇർഷാദ് മൊഗ്രാൽ, ജംഷീർ കടവത്ത്, സുഹൈൽ, മൻസുർ ബദ്രിയ നഗർ, സുഹൈൽ, ഇർഷാദ് ഹുദവി ബെദിര, ജാശിദ് മൊഗ്രാൽ, അബ്ദുല്ല മൊഗ്രാൽ സംബന്ധിച്ചു


Post a Comment

0 Comments

Top Post Ad

Below Post Ad