Type Here to Get Search Results !

Bottom Ad

റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് സഹായവുമായി എസ്.കെ.എസ്.എസ്.എഫ്


ബദിയടുക്ക (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖലാ വിഷന്‍ 18ന്റ നൂറിന കര്‍മപദ്ധതി കിസ്‌വ പൊലിവിന്റെ ഭാഗമായി ഹൈദരാബാദിലെ റോഹിങ്ക്യന്‍ മുസ്ലിം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് വസ്ത്രവും ഭക്ഷണ വിഭവവും സാമ്പത്തിക സഹായവുമായി എസ്.കെ.എസ്.എസ്.എഫ് മേഖലാ നേതാക്കള്‍ പുറപ്പെട്ടു. 

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വിഷന്‍ കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം, മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി, ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം, കെ.എസ് അബ്ദുല്‍ റസാഖ് ദാരിമി മീലാദ് നഗര്‍, സുബൈര്‍ ദാരിമി പൈക്ക, സിദ്ദീഖ് ബെളിഞ്ചം, റസാഖ് അര്‍ഷദി കുമ്പഡാജ, ജാഫര്‍ മൗലവി മീലാദ് നഗര്‍, അസിസ് പാട്‌ലടുക്ക, ബഷീര്‍ പൈക്ക, ഹനീഫ് കരിങ്ങപള്ളം, അന്‍വര്‍ തുപ്പക്കല്‍, കെ.പി.എം ഖാദര്‍, ഫാരിസ് നെല്ലിക്കട്ട സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad