Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിംഗ് പ്രഥമ ജില്ലാ സമ്മേളനത്തിന് തുടക്കമായി


കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന സംഘടന പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സൈബര്‍ വിംഗിന്റെ പ്രഥമ ജില്ലാ സമ്മേളനം ത്തിന് കുമ്പള ഇമാം ശാഫി അക്കാദമിയില്‍ തുടക്കമായി. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പതാക ഉയര്‍ത്തി. പ്രതിനിധി ക്യാമ്പ് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. 

സൈബര്‍ വിംഗ് ജില്ലാ ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍ പ്രസീഡിയം നിയന്ത്രിച്ചു. ജില്ലാ ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി. അബൂബക്കര്‍ സാലുദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സലാം വാഫി കരുവാരക്കുണ്ട്, അബ്ദുല്‍ ഖാദര്‍ ഖാസിമി, സിറാജുദ്ദീന്‍ ഖാസിലേന്‍, അബ്ദുറഹ്മാന്‍ ഹൈത്തമി, എ.ബി.എസ് ആരിക്കാടി, റഫീഖ് ഹാജി കോട്ടക്കുന്ന്, ഹമീദ് ചേരങ്കൈ, റാഷിദ് ഫൈസി, ബഷീര്‍ ഉളിയത്തടുക്ക, റംഷീദ് കാഞ്ഞങ്ങാട് സംബന്ധിച്ചു.


Keywords: Kasaragod, news, skssf, cyber, wing, dist, confrnc

Post a Comment

0 Comments

Top Post Ad

Below Post Ad