Type Here to Get Search Results !

Bottom Ad

എസ്‌.ഐയെ അക്രമിച്ച് വാറന്റ്‌ പ്രതിയെ രക്ഷപ്പെടുത്തിയ കേസില്‍ നാലു പ്രതികള്‍ക്ക്‌ തടവും പിഴയും


കാസര്‍കോട്‌:(www.evisionnew.co)എസ്‌.ഐയെ അക്രമിച്ച് വാറന്റ്‌ പ്രതിയെ രക്ഷപ്പെടുത്തിയ കേസില്‍ നാലു പ്രതികള്‍ക്ക്‌ തടവും പിഴയും. വാറന്റ്‌ പ്രതിയെ പിടികൂടാനെത്തിയ പൊലീസിനെ അക്രമിച്ച്‌ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ കേസിലാണ് നാലുപ്രതികളെ കോടതി ശിക്ഷിച്ചത്. കൂഡ്‌ലു ആസാദ്‌ നഗറിലെ അബൂബക്കര്‍ സിദ്ദിഖ്‌ (27), ബന്ധുക്കളായ ഖദീജ (24), സഫിയ (39), മുളിയാര്‍ മുണ്ടംപള്ളത്തെ മുഹമ്മദ്‌ അഷ്‌റഫ്‌ എന്ന ബേക്കൂര്‍ അഷ്‌റഫ്‌ എന്നിവരെയാണ്‌ ഒരു വര്‍ഷവും പതിനൊന്ന്‌ മാസവും തടവിനും പതിനായിരം രൂപ പിഴക്കും സി.ജെ.എം കോടതി ശിക്ഷിച്ചത്‌. വിചാരണ സമയത്ത്‌ കോടതിയില്‍ ഹാജരാകാത്ത അസറുദ്ദീന്‍, മുനീര്‍ എന്നീ പ്രതികളുടെ കേസ്‌ മാറ്റിവെച്ചു.2010 ആഗസ്‌ത്‌ 29നാണ്‌ കേസിനാസ്‌പദമായ സംഭവം. ഒന്നാം പ്രതിയായ അബൂബക്കര്‍ സിദ്ദീഖ്‌ വാറന്റ്‌ കേസിലെ പ്രതിയായിരുന്നു. ഇയാളെ പിടികൂടാന്‍ കൂഡ്‌ലു ആസാദ്‌ നഗറിലെ വീട്ടില്‍ കുമ്പള എസ്‌.ഐ എത്തിയപ്പോഴാണ്‌ ആക്രമണമുണ്ടായത്‌. എസ്‌.ഐയെ അക്രമിച്ച വാറന്റ്‌ പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതു സംബന്ധിച്ച്‌ കുമ്പള പൊലീസ്‌ നല്‍കിയ പരാതിയില്‍ കാസര്‍കോട്‌ പൊലീസാണ്‌ കേസ്‌ ചാര്‍ജ്‌ ചെയ്‌തത്‌.

Post a Comment

0 Comments

Top Post Ad

Below Post Ad