Type Here to Get Search Results !

Bottom Ad

സൗദിയില്‍ ഭൂചലനം ഉണ്ടായതായി സൗദി ജിയോളജികള്‍ വിഭാഗം


ജിദ്ദ : (www.evisionnews.co) സൗദിയുടെ  തെക്ക് പടിഞ്ഞാറ് പ്രദേശത്തു ഭൂചലനം  ഉണ്ടായതായി സൗദി  ജിയോളജികള്‍ വിഭാഗം  അറിയിച്ചു. നമ്മാസ് എന്ന  ചെറുപട്ടണത്തിനു    സമീപം  വെള്ളിയാഴ്ച രാവിലെയാണു  ഭൂചലനം ഉണ്ടായതായി ജിയോളജിക്കല്‍  സര്‍വ്വേയുടെ ഉപകരണങ്ങള്‍  രേഖപ്പെടുത്തിയത്.

റിക്ടര്‍ സ്‌കെയിലില്‍    നാല് ഡിഗ്രി രേഖപ്പെടുത്തിയ ഭൂചലനം നമ്മാസില്‍  നിന്ന് 16 കിലോമീറ്റര്‍ വടക്കാണ് ഉണ്ടായത്. 9.1 കിലോമീറ്റര്‍ ആഴത്തിലാണ് സംഭവം. ഇതുമൂലം   ഭൂപ്രതലത്തില്‍ അസാധാരണമായ ഒന്നും  ഉണ്ടായിട്ടില്ലെന്ന് അസീര്‍ പ്രവിശ്യാ ഗവര്‍ണറേറ്റ് അറിയിച്ചു. വിവരങ്ങള്‍  കൈമാറുമ്പോള്‍ ആധികാരികത  ഉറപ്പുവരുത്തണമെന്നും  ഗവര്‍ണറേറ്റ് പൊതുജനങ്ങളെ ഓര്‍മപ്പെടുത്തി.

സൗദിയിലെ ഒരു ടൂറിസ്റ്റു കേന്ദ്രവും  പ്രകൃതി  രമണീയവുമായ കാര്‍ഷിക  പ്രധാനവുമായ പ്രദേശമാണ് നമ്മാസ്. സൗദിയില്‍ പലയിടങ്ങളിലായി വലിയ  തീവ്രതയിലല്ലാതെയുള്ള ഭൂചലനങ്ങള്‍ ഉണ്ടാവാറുണ്ട്. കഴിഞ്ഞ മാസം  17 നു  യാമ്പൂ   നഗരത്തില്‍ നിന്ന് 91 കിലോമീറ്റര്‍   ദൂരത്തായി   ചെങ്കടലില്‍  ഭൂചലനമുണ്ടായിരുന്നു. 3 ഡിഗ്രി തീവ്രതയോടെയുണ്ടായ പ്രകമ്പനം  കടലില്‍ 20.88 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad