Type Here to Get Search Results !

Bottom Ad

ബ്ലാസ്റ്റേഴ്‌സിനു പിന്തുണ തേടി സച്ചിന്‍ കേരളത്തില്‍; മുഖ്യമന്ത്രിയെ കണ്ടു


തിരുവനന്തപുരം : (www.evisionnews.co) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഈമാസം 17ന് ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിനു പിന്തുണ തേടി ടീം ഉടമയും മുന്‍ ക്രിക്കറ്റ് താരവുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. രാവിലെ കേരളത്തിലെത്തിയ അദ്ദേഹം സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. ഭാര്യ അഞ്ജലിയും സച്ചിനൊപ്പമുണ്ടായിരുന്നു.

സച്ചിന്‍ കേരളത്തില്‍ തുടങ്ങാനിരിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സംരംഭത്തിന് എല്ലാവിധ പിന്തുണയും പിണറായി വിജയന്‍ വാഗ്ദാനം ചെയ്തു. കഴിഞ്ഞ വര്‍ഷവും സച്ചിന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈമാസം 17ന് കൊല്‍ക്കത്തയിലാണ് ഐഎസ്എല്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ആദ്യമല്‍സരം. 24നാണ് കൊച്ചിയിലെ ആദ്യ മല്‍സരം. ബ്ലാസ്റ്റേഴ്‌സും ഐഎസ്എല്ലിലെ പുതിയ ടീമായ ജംഷഡ്പൂര്‍ എഫ്‌സിയുമാണ് ഏറ്റുമുട്ടുക.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad