Type Here to Get Search Results !

Bottom Ad

ആരാധകരുടെ അമര്‍ഷം ബി.സി.സി.ഐ കണ്ടു; ക്രിക്കറ്റ് ദൈവത്തിന്റെ പത്താം നമ്പര്‍ ജഴ്‌സി ആര്‍ക്കും നല്‍കില്ല


മുംബൈ: (www,evisionnews.co) ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അടക്കാനാവാത്ത വികാരം തന്നെയാണ് ജേഴ്‌സി നമ്പര്‍ 10. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ അല്ലാതെ മറ്റാരെയും ആ ജേഴ്‌സിയണിഞ്ഞ് കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നില്ല.
അതിനാല്‍ തന്നെ സച്ചിന്റെ വിടവാങ്ങലോടെ നമ്പര്‍  പത്തും വിടവാങ്ങുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍, ആഗസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിനത്തില്‍ മുംബൈ ഫാസ്റ്റ് ബൗളര്‍ ഷാദുല്‍ ഠാക്കൂര്‍ പത്താം നമ്പര്‍ ജഴ്‌സി ധരിച്ചത് ആരാധകരില്‍ അമര്‍ഷം ഉണ്ടാക്കിയിരുന്നു.
ഏകദിനത്തിലെ തന്റെ അരങ്ങേറ്റ മത്സരത്തിലായിരുന്നു ഷാദുല്‍ പത്താം നമ്ബര്‍ ജഴ്‌സി ധരിച്ചത്. ബി.സി.സി.ഐയുടെ ഈ തിരുമാനത്തിനെതിരെ മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. എന്തായാലും ഒടുക്കം പത്താം നമ്പറിനെ ക്രിക്കറ്റ് പ്രേമികള്‍ എത്രത്തോളം ആരാധിക്കുന്നുണ്ടെന്ന് ബി.സി.സി.ഐയ്ക്ക് മനസിലായി.
അങ്ങനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പത്താം നമ്പര്‍ പിന്‍വലിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. അതിനാല്‍ തന്നെ ഇനി താരങ്ങള്‍ക്കൊന്നും പത്താം നമ്പര്‍ ജഴ്‌സി നല്‍കേണ്ടതില്ലെന്നാണ് ബി.സി.സി.ഐയുടെ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടാവില്ലെന്നും എന്നാല്‍ പത്താം നമ്പര്‍ ആര്‍ക്കും നല്‍കേണ്ടതില്ലെന്ന കാര്യത്തില്‍ തീരുമാനമാനത്തിലെത്തിയെന്നും ബി.സി.സി.ഐ അറിയിച്ചു.
2012 നവംബര്‍ 10ന് പാക്കിസ്ഥാനെതിരെയാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ അവസാനമായി പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad