Type Here to Get Search Results !

Bottom Ad

മലയാള എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി; ഗോവയില്‍ പ്രദര്‍ശിപ്പിക്കില്ല, കേരളത്തിലും അനിശ്ചിതത്വം


പനാജി : മലയാള ചിത്രം എസ് ദുര്‍ഗയ്ക്കു നേരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ഗോവ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി വിധിച്ച സെക്‌സി ദുര്‍ഗ സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റീജനല്‍ സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. മേള അവസാനിക്കുന്നതിനു മണിക്കൂറുകള്‍ മാത്രം ശേഷിച്ചിരിക്കെ, ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത്.

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ ഒഴിവാക്കലിനു പിന്നാലെയാണ് അപ്രതീക്ഷിതമായ നടപടി. പേരു സംബന്ധിച്ച് വീണ്ടും പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിയത്. ചിത്രത്തിന്റെ പേര് സെക്‌സി ദുര്‍ഗ എന്നത് മാറ്റി എസ് ദുര്‍ഗ എന്നാക്കാമെന്നും മൂന്നു തെറി വാക്കുകള്‍ നീക്കാമെന്നുമുള്ള ഉറപ്പിലാണു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഗോവയില്‍ സിനിമ കണ്ട ജൂറി, ചിത്രത്തിന്റെ പേര് എസ്###ദുര്‍ഗ എന്നാണു നല്‍കിയിരിക്കുന്നതെന്നു കണ്ടെത്തി. ഇതു ചട്ടങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യണമെന്ന അറിയിപ്പ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനു റീജനല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫിസര്‍ നല്‍കുകയായിരുന്നു.

ഹൈക്കോടതി വിധി പരമാവധി നടപ്പാക്കാന്‍ തങ്ങള്‍ ശ്രമിച്ചെന്നും എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ സാഹചര്യത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നിര്‍വാഹമില്ലെന്നും ഗോവ മേളയുടെ ഡയറക്ടര്‍ സുനിത് ടണ്ടന്‍, സനല്‍കുമാര്‍ ശശിധരനെ അറിയിച്ചു. ഈ ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ കാണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത് ഇവിടത്തെ പ്രദര്‍ശനത്തെയും ബാധിച്ചേക്കും

Post a Comment

0 Comments

Top Post Ad

Below Post Ad