Type Here to Get Search Results !

Bottom Ad

പരപ്പ വനത്തില്‍ നിന്ന് തേക്ക് മുറിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് റിമാണ്ടില്‍

A man in handcuffsഅഡൂര്‍:(www.evisionnews.co)പരപ്പ വനത്തില്‍ നിന്ന് തേക്ക് മുറിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് റിമാണ്ടില്‍.അഡൂര്‍ പൊക്ലകുഞ്ചയിലെ ഉദയകുമാറി(22)നെയാണ് കോടതി റിമാണ്ട് ചെയ്തത്. ഒക്‌ടോബര്‍ 13നാണ് പരപ്പ വനമേഖലയോട് ചേര്‍ന്ന പക്രോടി വനത്തില്‍ അരലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉണങ്ങിയ തേക്ക് മരം മുറിച്ചിട്ട നിലയില്‍ കണ്ടത്. മരം മുറിച്ച് കഷ്ണങ്ങളാക്കിയെങ്കിലും നേരം വെളുത്തതിനാല്‍ സംഘത്തിന് കൊണ്ടു പോകാനായില്ല. പിറ്റേന്ന് രാവിലെ ഇത് ശ്രദ്ധയില്‍പെട്ട വനംവകുപ്പ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഉദയകുമാറും സംഘവുമാണ് മരം മുറിച്ച് കടത്താന്‍ ശ്രമിച്ചതെന്ന് കണ്ടെത്തിയത്. അതിനിടെ കര്‍ണ്ണാടക ബല്‍ത്തങ്ങാടിയിലേക്ക് ഉദയകുമാര്‍ ഒളിവില്‍ പോയതായും വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയെന്ന വിവരത്തെത്തുടര്‍ന്ന് വനം വകുപ്പ് ഓഫീസര്‍ രാജഗോപാലന്റെ നേതൃത്വത്തില്‍ ഉദയകുമാറിന്റെ വീട്ടില്‍ പരിശോധനക്കെത്തി. അതിനിടെ ഉദയകുമാറിന്റെ സഹോദരിമാരായ ഉഷയും സന്ധ്യയും വനംവകുപ്പിന്റെ ജീപ്പിന് നേരെ കല്ലെറിഞ്ഞതായും പരാതിയുണ്ട്.കല്ലേറില്‍ ജീപ്പ് തകരുകയും വനം വകുപ്പ് ഓഫീസര്‍ രാജഗോപാല്‍, വാച്ചര്‍ വിനയകുമാര്‍, ഫോറസ്റ്റര്‍ സജി കുമാര്‍, സുരേന്ദ്രന്‍, ബാബു എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ രാജഗോപാല്‍ നല്‍കിയ പരാതിയില്‍ ഉഷക്കും സന്ധ്യക്കുമെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad