Type Here to Get Search Results !

Bottom Ad

യുവതിയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ തൃക്കരിപ്പൂർ സ്വദേശിക്ക് 7 വര്‍ഷം കഠിന തടവ്‌


കാസര്‍കോട്‌: (www.evisionnews.co)മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട്‌ യുവതിയെ പ്രണയം നടിച്ചും വിവാഹ വാഗ്‌ദാനം ചെയ്‌തും കൂട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തുവെന്ന കേസിലെ പ്രതിയെ ഏഴുവര്‍ഷത്തെ കഠിന തടവിനും കാല്‍ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ്‌ അനുഭവിക്കണം.നോര്‍ത്ത്‌ തൃക്കരിപ്പൂരിലെ മണിയനൊടിയിലെ മുഹമ്മദ്‌ ബഷീറി (25)നെയാണ്‌ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി (ഒന്ന്‌) ശിക്ഷിച്ചത്‌.
2012 ഏപ്രില്‍ 16ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. തൃക്കരിപ്പൂരിനു സമീപത്തെ 23 കാരിയാണ്‌ പീഡനത്തിനു ഇരയായത്‌. മൊബൈലില്‍ കൂടി പരിചയപ്പെട്ട്‌ യുവതിയോട്‌ പ്രണയം നടിക്കുകയും നീലേശ്വരം ബസ്‌സ്റ്റാന്റിലേയ്‌ക്ക്‌ വിളിച്ചു വരുത്തുകയും ചെയ്‌ത ശേഷം സ്വന്തം വീട്ടിലേയ്‌ക്ക്‌ കൂട്ടികൊണ്ടുപോയി വിവാഹ വാഗ്‌ദാനം നല്‍കി ബലാല്‍സംഗം ചെയ്‌തുവെന്നാണ്‌ കേസ്‌. എന്നാല്‍ അതിനു ശേഷം പ്രതി വിവാഹ വാഗ്‌ദാനത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ്‌ യുവതി ചന്തേര പൊലീസിനെ സമീപിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ രാഘവന്‍ ഹാജരായി.

Post a Comment

0 Comments

Top Post Ad

Below Post Ad