Type Here to Get Search Results !

Bottom Ad

രഞ്ജിയില്‍ ചരിത്രമെഴുതി കേരളം ക്വാര്‍ട്ടറില്‍; ഹരിയാനയ്ക്ക് ഇന്നിങ്‌സ് തോല്‍വി


ലാഹ്ലി (ഹരിയാന)  രഞ്ജി ട്രോഫിയില്‍ നോക്കൗട്ട് റൗണ്ട് എന്ന സ്വപ്നനേട്ടം സ്വന്തമാക്കി കേരളം. ഹരിയാനയെ ഇന്നിങ്‌സിനും എട്ടു റണ്‍സിനും തോല്‍പ്പിച്ചാണു കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഈ വിജയത്തോടെ നേടിയ ഏഴു പോയിന്റ് ഉള്‍പ്പെടെ 31 പോയിന്റോടെയാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.

ചൗധരി ബന്‍സിലാല്‍ സ്റ്റേഡിയത്തില്‍ നാലാം ദിനം കളിയാരംഭിക്കുമ്പോള്‍ ഹരിയാനയ്ക്കു ലീഡിന് 181 റണ്‍സ് വേണമായിരുന്നു. എന്നാല്‍, ലക്ഷ്യത്തിന് എട്ട് റണ്‍സ് അകലെവച്ച് കേരളത്തിന്റെ ചുണക്കുട്ടികള്‍ ഹരിയാന ബാറ്റ്‌സ്മാന്‍മാരെ ചുരുട്ടിക്കൂട്ടി. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളില്‍ അഞ്ചിലും ജയിച്ചാണ് കേരളം ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad