Type Here to Get Search Results !

Bottom Ad

മലയാളത്തെ ആദരിക്കാന്‍ പുതുതലമുറ തയ്യാറാകണം: എം.രാജഗോപാലന്‍ എം.എല്‍.എ

O-Rajagopal-M-L-Aനീലേശ്വരം : (www.evisionnews.co)കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് എം.രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പാവപ്പെട്ടവര്‍ക്ക് അവകാശബോധം നല്‍കിയ പാരമ്പര്യമാണ് നമുക്കുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിമാര്‍ക്കുമെതിരെ പോരാടിയാണ് അനാചാരങ്ങളും ചൂഷണവും അവസാനിപ്പിച്ചത്. ജാതിയുടേയും മതത്തിന്റേയും പേരില്‍ അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള പിറവി ദിനാഘോഷവും ശ്രേഷ്ഠ ഭാഷാ ഭരണഭാഷാ വാരാഘോഷവും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മതനിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കാന്‍ വിദ്യാലയങ്ങളും കലാലയങ്ങളും ഉണരണം. മലയാള ഭാഷയുടെ തനിമയും വിശുദ്ധിയും കാത്തുസൂക്ഷിക്കണം. മലയാളത്തെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ക്ക് പിന്തുണ നല്‍കണം.മലയാളത്തെ ആദരിക്കാന്‍ പുതുതലമുറ തയ്യാറാകണമെന്നും എം.രാജഗോപാലന്‍ എം എല്‍ എ പറഞ്ഞു.
മലയാളത്തോടൊപ്പം തുളുവും കന്നടയും ഉള്‍പ്പെടുന്ന കാസറകോട് ജില്ലയുടെ ഭാഷയും സാഹിത്യവും സമ്പന്നമാണെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗം മേധാവി ഡോ.എ.എം.ശ്രീധരന്‍ പറഞ്ഞു. ഭാഷയും സാഹിത്യവും ഭരണഭാഷയും പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സപ്ത ഭാഷാ സംഗമഭൂമിയാണ് കാസര്‍കോട്. ഇവിടെ അനേകം സാഹിത്യ പ്രതിഭകള്‍ അര്‍ഹമായ അംഗീകാരം ലഭിക്കാത്തവരായുണ്ട്. സുറാബിന്റെ നോവലും കവിതയും മൗലികമാണ്. പ്രവാസി ജീവിതത്തിന്റെ കണ്ണു നനയിക്കുന്ന ആ വിഷ്‌ക്കാരങ്ങളാണ് അവയെന്നും എ.എം ശ്രീധരന്‍ പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad