Type Here to Get Search Results !

Bottom Ad

ഖാസി കേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് മേല്‍പറമ്പില്‍ പ്രകടനം ഇന്ന്


കാസര്‍കോട് (www.evisionnews.co): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് ഇന്ന് രണ്ടു മണിക്ക് മേല്‍പറമ്പില്‍ പ്രകടനം നടത്തും. സംയുക്ത ജമാഅത്തിന്റെ പരിധിയില്‍ വരുന്ന മലയോര മേഖലയിലുള്ള ജമാഅത്തുകള്‍ അതാത് ജമാഅത് പരിധിയില്‍ പ്രതിഷേധ പ്രകടനം നടത്താനും കഴിഞ്ഞ ദിവസം മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത ജമാഅത്ത് ഭാരവാഹികളുടെ യോഗം ആഹ്വാനം ചെയ്തു. കല്ലട്ര മാഹിന്‍ ഹാജി സ്വാഗതം പറഞ്ഞു. അബ്ദുല്ല ഹുസൈന്‍, ഷാഫി ഹാജി കട്ടക്കാല്‍, കെ.ബി.എം ഷരീഫ് കാപ്പില്‍, അന്‍വര്‍ കോളിയടുക്കം, എസ്.കെ മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.

ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തലുകള്‍ പ്രതീക്ഷ നല്‍കുന്നവയാണ്. പക്ഷെ, ബന്ധപ്പെട്ട അതോറിറ്റികള്‍ വിഷയത്തെ ഗൗരവമായി സമീച്ചിട്ടില്ലെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും പഴുതചടച്ചുള്ള അന്വേഷണം ഉണ്ടാവണമെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം. 

Post a Comment

0 Comments

Top Post Ad

Below Post Ad