Type Here to Get Search Results !

Bottom Ad

തളങ്കര മാലിക് ദീനാര്‍ ഉറൂസ് പ്രവാസി സംഗമം നടത്തി


കാസര്‍കോട് (www.evisionnews.co): തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ സയ്യിദുനാ മാലിക് ദീനാര്‍ ഉറൂസിന്റെ ഭാഗമായി നടന്ന പ്രവാസി സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. അസ്ലം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. ഖാസി താഖാ അഹ്മദ് മൗലവി മുഖ്യാതിഥിയായിരുന്നു. ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര മുഖ്യപ്രഭാഷണം നടത്തി. എ. അബ്ദുല്‍ റഹ്മാന്‍, ടി.ഇ അബ്ദുല്ല, കെ.എ മുഹമ്മദ് ബഷീര്‍, ടി.എ ഖാലിദ്, യൂസുഫ് മൗലവി ഖാസിയാറകം, ഹസൈനാര്‍ ഹാജി തളങ്കര, കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി, പി.എ. മഹ്മൂദ്, എന്‍.എ. അബ്ദുല്ലക്കുഞ്ഞി, ഫൈസല്‍ മുഹ്‌സിന്‍, ജലീല്‍ തായല്‍, ഹസന്‍കുട്ടി പതിക്കുന്നില്‍, ഹാരിസ് ബെദിര, സിദ്ധീഖ് ഒമാന്‍, റഫീഖ് കുന്നില്‍, താത്തു തളങ്കര പ്രസംഗിച്ചു. ടി.എ ഷാഫി സ്വാഗതവും എന്‍.കെ അമാനുല്ല നന്ദിയും പറഞ്ഞു.


Keywords: Kasaragod, news, thlgra, pravasi, uroos

Post a Comment

0 Comments

Top Post Ad

Below Post Ad