Type Here to Get Search Results !

Bottom Ad

കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ കേരള ചാപ്റ്റർ പ്രഥമ സംസ്ഥാനതല ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.

തൃശ്ശൂർ:(www.evisionnews.co)  ആഗോള തലത്തിൽ രാഷ്ട്രീയ സാമുദായിക പ്രാദേശിക ഭേദമെന്യെ പ്രവാസികളുടെയും മുൻ പ്രവാസികളുടെയും പുനരധിവാസ ലക്ഷ്യവുമായി 9 രാജ്യങ്ങളിലും കേരളത്തിലും പ്രവർത്തിക്കുന്ന കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ തൃശ്ശൂരിൽ പ്രഥമ സംസ്ഥാനതല ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. 14 ജില്ലയിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽ അസോസിയേഷന്റെ  വിഷൻ 2018, 100 ദിന ദ്രുതകർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു. മുഖ്യധാര സംഘടനാ സംസ്കാരങ്ങൾക്ക്‌ വിരുദ്ധമായി 2016 ഒക്ടോബർ 30നു വാട്സപ്പ്‌ വഴി ആരംഭിച്ച കൂട്ടായ്മ ഇന്ന് നാട്ടിൽ രെജിസ്റ്റർ ചെയ്ത സൊസൈറ്റിയായി മുന്നേറുന്നു എന്നും താലൂക്ക്‌ / പഞ്ചായത്ത്‌ തലത്തിൽ മുൻ പ്രവാസികളെ സംഘടിപ്പിച്ച്‌ പുനരധിവാസ ചെറുകിട വ്യവസായങ്ങൾക്ക്‌ തുടക്കം കുറിക്കാൻ പ്രാരംഭ ചർച്ചകൾ  ആരംഭിച്ചുവെന്നും  സംസ്ഥാന അഡ്‌ഹോക്ക്‌ പ്രസിഡന്റ്‌ ശ്രീ ഹാഷിം മുണ്ടോൻ അറിയിച്ചു. അടഞ്ഞു കൊണ്ടിരിക്കുന്ന പ്രവാസ വാതിലുകൾക്കപ്പുറം നിലനിൽപ്പിന്നായി ഒരുമിക്കാൻ സമയമായി എന്ന തിരിച്ചറിവ്‌ ‌ വ്യാപകമായി പ്രവാസിയിൽ ഉണ്ട്‌ എന്നതിന്റെ തെളിവാണു ഒരു വർഷം കൊണ്ട്‌  അസോസിയേഷന്റെ  വളർച്ച സൂചിപ്പിക്കുന്നത്‌ എന്ന് സമ്മേളനത്തെ ഫോണിൽ അഭിസംബോധന ചെയ്ത്‌ ഗ്ലോബൽ കോർ അഡ്മിൻ ചെയർമാൻ ശ്രീ മുബാറക്ക്‌ കാമ്പ്രത്ത്‌ പറഞ്ഞു. 

ജില്ലാ സംസ്ഥാനതലത്തിൽ കമ്മറ്റി വിപുലീകരണവും പരമാവധി പഞ്ചായത്ത്‌ രൂപീകരണവും 12 മാർച്ച്‌ 2018 നകം പൂർത്തിയാക്കി സമ്മർദ്ദ ശക്തിയായ്‌ നിന്ന് അവകാശങ്ങൾ നേടിയെടുക്കും വിധം പ്രവാസിയെ പ്രാപ്തനാക്കാൻ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണ്  എന്ന് കോട്ടയം ജില്ലാ രക്ഷാധികാരിയും സ്ഥാപക കോർ അഡ്മിന്മാരിൽ ഒരാൾ കൂടെയായ ബേബിച്ചൻ അറിയിച്ചു. കൃഷി, നിർമ്മാണം,കച്ചവടം , സംഭരണ വിതരണ മേഖലകളിലെല്ലാം  അസോസിയേഷന്   പ്രകടനം കാഴ്ചവെക്കാനാകും എന്ന് യോഗം വിലയിരുത്തി. ജില്ലാ ഭാരവാഹികളുടെ റിപ്പോർട്ട്‌ അവതരണം പൂർത്തുയാക്കിയ ശേഷം  സ്റ്റേറ്റ്‌ അഡ്‌ ഹോക്ക്‌ സെക്രട്ടറി  നിസ്സാം പങ്കെടുത്തവർക്ക്‌ നന്ദി അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad