Type Here to Get Search Results !

Bottom Ad

പൊലിമയുടെ 'കാഴ്ച്ച' എക്‌സിബിഷന്‍ പട്‌ലയില്‍ ശനിയാഴ്ച തുടങ്ങും


പട്‌ള (www.evisionnews.co): ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന പട്‌ളയുടെ നാട്ടുത്സവമായ 'പൊലിമ' സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ 'കാഴ്ച്ച' എക്‌സിബിഷന്‍ ശനിയാഴ്ച ആരംഭിക്കും. തിങ്കളാഴ്ച എക്‌സിബിഷന്‍ സമാപിക്കും. പട്‌ള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തിലാണ് എക്‌സിബിഷന്‍ നടക്കുക. ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കും തിങ്കളാഴ്ച സ്‌കൂള്‍ കുട്ടികള്‍ക്കുമാണ് പ്രവേശനം.

കാഴ്ച്ച എക്‌സിബിഷന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പൊലിമ ചെയര്‍മാന്‍ എച്ച്.കെ അബ്ദുല്‍ റഹിമാന്‍ അധ്യക്ഷത വഹിക്കും. വാര്‍ഡ് മെമ്പര്‍ എം.എ മജീദ്, പി.പി ഹാരിസ്, ബി. ബഷീര്‍, മഹമൂദ് പട്‌ല, കൊളമാജ അബ്ദുല്‍ റഹിമാന്‍, കെ.എം സൈദ്, ഖാദര്‍ അരമന, സി.എച്ച് അബൂബക്കര്‍, ബിജു മാസ്റ്റര്‍ സംബന്ധിക്കും. 

കാഴ്ച്ച നഷ്ടപ്പെട്ട മനുഷ്യരുടെ ജീവിതങ്ങള്‍ ചിത്രീകരിക്കുന്ന എക്‌സിബിഷനില്‍ ഏറെ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി പൊലിമ ഭാരവാഹികളായ എച്ച്.കെ അബ്ദുല്‍ റഹിമാന്‍, അസ്ലം മാവില, എം.കെ ഹാരിസ്, ബി. ബഷീര്‍ അറിയിച്ചു. മലപ്പുറം കൊണ്ടോട്ടിലെ അല്‍ റൈഹാന്‍ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ മുപ്പതിലധികം പ്രൊഫഷനല്‍ വിദ്യാര്‍ഥികളാണ് 'കാഴ്ച്ച' എക്‌സിബിഷന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നാലു അന്ധവിദ്യാര്‍ഥികളും ഇതില്‍പെടും. ഗര്‍ഭിണികള്‍ക്കും 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമുണ്ടായിരിക്കുന്നതല്ല. പട്‌ള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 'ഇന്‍സൈറ്റ്' വിംഗിലെ വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന ഇനങ്ങളും എക്സിബിഷനില്‍ ഉണ്ടാകും.


Keywords: Kasargod, news, polima, patla, maholsv

Post a Comment

0 Comments

Top Post Ad

Below Post Ad