കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ ദിവസം അന്തരിച്ച മാപ്പിളപ്പാട്ട് ഗാനരചയിതാവും ഗായകനുമായ പി.എം അഷ്‌റഫ് നായന്മാര്‍മൂലയുടെ ഓരോ ഗാനങ്ങളും മനസില്‍ തട്ടുന്നതായിരുന്നുവെന്ന് സി.പി.എം കാസര്‍കോട് ഏരിയാ കമ്മിറ്റിയംഗം ടി.എം.എ കരീം അഭിപ്രായപ്പെട്ടു. അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങളെല്ലാം ആസ്വദിക്കുന്നതിനപ്പുറം ചിന്തിക്കുന്ന രീതിയിലുള്ളതായിരുന്നു. മിനിറ്റുകള്‍ കൊണ്ടാണ് ഓരോ ഗാനവും രചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലിയ ഓഡിറ്റോറിയത്തില്‍ കാസര്‍കോട്ടെ മാപ്പിളപ്പാട്ട് കലാകരന്മാര്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അസീസ് പുലിക്കുന്ന് അധ്യക്ഷത വഹിച്ചു. ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, ഇസ്മായില്‍ തളങ്കര, യൂസുഫ് മേല്‍പറമ്പ്, നാസര്‍ മാന്യ, ജാഫര്‍ പേരാല്‍, നാസര്‍ മുനമ്പം, റിയാസ് നായന്‍മാന്മൂല, ഇല്യാസ് തങ്ങള്‍, ഷബീര്‍ ഉറുമി, എ.എം അബൂബക്കര്‍ പ്രസംഗിച്ചു. റഫീഖ് മണിയങ്ങാനം സ്വാഗതവും ഇ.എം ഇബ്രാഹിം മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
Keywords: Kasargod, news, pm, ashraf, anusmaranm
Post a Comment
0 Comments