Type Here to Get Search Results !

Bottom Ad

പി.കെ കുഞ്ഞാലിക്കുട്ടിക്ക് കാസർകോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി

കാസർകോട്:(www.evisionnews.co)മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് കാസർകോട്    റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.പാർലമെന്റ്  അംഗമായതിന് ശേഷം ആദ്യമായി കാസര്‍കോടെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിക്ക് പ്രവർത്തകരും നേതാക്കളും ആവേശപൂർണമായ സ്വീകരണമാണ്  നല്‍കിയത്. റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടത്തിയ സ്വീകരണത്തിൽ മുസ്ലിം ലീഗ് നേതാക്കളായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീർ, മുൻ മന്ത്രി സി.ടി മുഹമ്മദ് അലി, ചെർക്കളം അബ്ദുളള, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എം.സി കമറുദ്ധീൻ, അബ്ദുല്ല കുഞ്ഞി ചെർക്കളം, കല്ലട്ര മാഹിൻ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad