Type Here to Get Search Results !

Bottom Ad

കേരളത്തിൽ ഭരണസ്തംഭനം,മന്ത്രിമാർ വഴക്കിടുന്ന തിരക്കിൽ;പി കെ കുഞ്ഞാലിക്കുട്ടി


കാസര്‍കോട്: (www.evisionnews.co)കളങ്കിതരെ പടയൊരുക്കത്തില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള തീരുമാനം നല്ല ഉദ്ദേശത്തോടെയാണെന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.  കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടയൊരുക്കം പരിപാടിയില്‍ കളങ്കിതരെ മാറ്റി നിര്‍ത്തുന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ചോദ്യങ്ങളുണ്ടായപ്പോള്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത മന്ത്രി തോമസ് ചാണ്ടി  അധികാരത്തിന്റെ ഹുങ്കാണ്.അദ്ദേഹത്തെ നിലയ്ക്ക് നിർത്താൻ സർക്കാറിനാവുന്നില്ല.മന്ത്രിമാര്‍ തമ്മില്‍ പരസ്പരം വഴക്കിടുന്ന തിരക്കിലാണ്.കേരളത്തിൽ   ഭരണം സ്തംഭനാവസ്ഥയിലാണെന്നും കുഞ്ഞാലികുട്ടി ആരോപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad