Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്- കാണിയൂര്‍ പാത യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും: മുഖ്യമന്ത്രി

Image result for pinarayiകാസര്‍കോട്:(www.evisionnews.co) കാഞ്ഞങ്ങാട്- പാണത്തൂര്‍- കാണിയൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണിത്. വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയവുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
2015 റെയില്‍വേ ബജറ്റില്‍ ഇടംനേടിയ മലയോര മേഖലയിലൂടെ കടന്നുപോകുന്ന കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പാതയുടെ പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കി ചെന്നൈ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് റിപ്പോര്‍ട്ട് നല്‍കിയിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു. സാമ്പത്തിക സര്‍വേയും പൂര്‍ത്തിയായി. കേന്ദ്രസര്‍ക്കാര്‍ മല്ലെപോക്ക് നയമാണ് വിഷയത്തില്‍ കാണിക്കുന്നത്. എംപി റെയില്‍വേ മന്ത്രിയും ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നുണ്ട്. 2018- 19 കേന്ദ്ര ബജറ്റില്‍ ഈ പദ്ധതി ഇടംപിടിക്കണമെങ്കില്‍ കേരള- കര്‍ണാടക സംസ്ഥാനങ്ങള്‍ സ്ഥലമേറ്റെടുപ്പും നിര്‍മാണത്തിന്റെ 50 ശതമാനം വിഹിതവും ഉറപ്പുനല്‍കി റെയില്‍വേക്ക് കത്ത് നല്‍കണം. നിരന്തരമായ ജനകീയ സമ്മര്‍ദവും ഇടപെടലും ആവശ്യമായ സാഹചര്യത്തിലാണ് എംപി ജനകീയ കൂട്ടായ്മ വിളിച്ച് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. തുടര്‍ന്നാണ് ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, പി അപ്പുക്കുട്ടന്‍, ടി അസ്ലം എന്നിവരും എംപിക്കൊപ്പം ഉണ്ടായിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad