Type Here to Get Search Results !

Bottom Ad

അവയവമാറ്റ ശസ്ത്രക്രിയയുടെ നിരക്കുകള്‍ ഏകീകരിക്കും; മുഖ്യമന്ത്രി

Image result for pinarayiതിരുവനന്തപുരം:(www.evisionnews.co) അവയവമാറ്റ ശസ്ത്രക്രിയയുടെ നിരക്കുകള്‍ ഏകീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നവര്‍ക്കും അവയവ ദാതാക്കള്‍ക്കും ജനറിക് മരുന്നുകള്‍ വിലകുറച്ച്‌ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ദേശീയ അവയവദാന ദിനാചരണത്തോടനുബന്ധിച്ച്‌ മൃതസഞ്ജീവനിയുടെ അഞ്ചാമത് വാര്‍ഷികവും മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വന്‍ ചിലവാണ് വേണ്ടിവരുന്നത്. ദാനം ചെയ്യുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും തുടര്‍ചികിത്സയ്ക്ക് വിലകൂടിയ മരുന്നുകള്‍ വേണം. സര്‍ക്കാര്‍ ചില ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അത് തീര്‍ത്തും പര്യാപ്തമല്ല. പുതിയ ചില സഹായ പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ജീവിച്ചിരിക്കുന്നവരുടെ അവയവമാറ്റത്തിനുള്ള നടപടികള്‍ ലഘൂകരിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കും. അവയവമാറ്റ കേന്ദ്രങ്ങളുടെ ഗുണനിലവാരവും പരിശോധിക്കും. അവയവമാറ്റം നടത്തിയവരുടെ ഡിജിറ്റല്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കാനും ഉദ്ദേശിക്കുന്നു. 

സാമ്ബത്തികം മാത്രം മോഹിച്ചു കൊണ്ട് മതിയായ പരിശോധന ഇല്ലാതെയുള്ള അവയവദാനം ചിലപ്പോള്‍ കുഴപ്പങ്ങള്‍ക്ക് കാരണമാവും. മസ്തിഷ്ക മരണാനന്തരമുള്ള അവയവദാനത്തെ പ്രോത്സാഹിപ്പിക്കണം. ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജിന് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കും.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിലച്ചുപോയ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കും. ആരോഗ്യരംഗത്ത് ജനങ്ങളെ മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad