Type Here to Get Search Results !

Bottom Ad

കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി വ്യക്തിത്വ വികസന ക്ലാസ് നടത്തി


കാസർകോട് :(www.evisionnews.co)ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി വ്യക്തിത്വ വികസന ക്ലാസ് നടത്തി. ജൂനിയര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഇന്റര്‍നാഷല്‍ ട്രെയിനറായ അഡ്വ.എ.വി.വാമന കുമാര്‍ മൂന്നു മണിക്കൂര്‍ നീണ്ട ക്ലാസ് നയിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ ഉദ്ഘാടനം ചെയ്തു. എഡിഎം: എച്ച്.ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍.ദേവിദാസ്, സി.ബിജു, ജില്ലാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ലാസില്‍ പങ്കെടുത്തു. ക്ലാസിന് മുന്നോടിയായി കേരള പിറവി ദിനത്തോടനുബന്ധിച്ച് ഭാഷാദിന പ്രതിജ്ഞ എഡിഎം.എച്ച്.ദിനേശന്‍ ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad