ജയ്പൂര്‍:(www.evisionnews.co) പത്മാവതിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കല്ലിനിരികില് മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ നഹാര്ഗ കോട്ടയിലാണ് തൂങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇത് കൊലപാതകമാണോ ആത്മഹത്യയാണോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ചേതന്‍ എന്നയാളുടെ മൃതദേഹമാണ് കോട്ടയില്‍ കണ്ടെത്തിയത്. ഇയാളുടെ ആധാര്‍ കാര്‍ഡ് പൊലീസിന് ലഭിച്ചു. പത്മാവതിക്കെതിരായ വിരോധം, ഞങ്ങല്‍ കോലം കത്തിക്കുകയില്ല, കൊലപ്പെടുത്തുകയാണ് ചെയ്യുക എന്നീ മുദ്രാവാക്യങ്ങളാണ് കല്ലില്‍ എഴുതിവെച്ചിരിക്കുന്നത്.
സംഭവത്തെ കുറിച്ച് അറിയില്ലെന്ന് രജ്പുത് കര്‍ണി സേന നേതാവ് മഹിപാല്‍ സിങ് മക്രാന പ്രതികരിച്ചു. ഇത് തങ്ങളുടെ പ്രതിഷേധത്തിന്റെ വഴിയല്ല. ഇത്തരം കാര്യങ്ങളിലേക്ക് പോകരുതെന്ന് താന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദീപികയുടെ മൂക്ക് ചെത്തുമെന്ന് നേരത്തെ രജ്പുത് കര്‍ണി സേന ഭീഷണി മുഴക്കിയിരുന്നു. ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Post a Comment
0 Comments