Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു


കണ്ണൂര്‍: (www.evisionnews.co)കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. ഇയാളെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. പാനൂരില്‍ ഏതാനും ദിവസങ്ങളായി സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് തിങ്കളാഴ്ചത്തെ സംഭവമെന്നാണ് വിലയിരുത്തല്‍.
കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad