Type Here to Get Search Results !

Bottom Ad

'പത്മാവതി' നിരോധിക്കണമെന്ന് എങ്ങനെ പറയാനാകും? ; വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി


ന്യൂഡല്‍ഹി : (www.evisionnews.co) ബോളിവുഡ് ചിത്രം പത്മാവതിയുടെ വിദേശത്തെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജിയാണു കോടതി തള്ളിയത്. ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്നും കോടതി വ്യക്തമാക്കി. പത്മാവതി വിഷയത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കുള്‍പ്പെടെ കനത്ത തിരിച്ചടിയാകുന്നതാണു കോടതിയുടെ നിരീക്ഷണം. സെന്‍സര്‍ ബോര്‍ഡില്‍(സിബിഎഫ്‌സി)നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ പത്മാവതി പോലുള്ള സിനിമകളെപ്പറ്റി പരാമര്‍ശങ്ങള്‍ നടത്തുന്നതിനെയും കോടതി വിമര്‍ശിച്ചു. 'പത്മാവതി വിഷയം സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണ്. ചിത്രം പരിശോധിച്ച് ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നു പറയാന്‍ ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് എങ്ങനെ സാധിക്കും? അങ്ങനെ പറയുന്നതു നിയമത്തിന് എതിരാണ്. മാത്രവുമല്ല, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതു വിഷയത്തെ മുന്‍വിധിയോടെ സമീപിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെയും പ്രേരിപ്പിക്കും'- കോടതി നിരീക്ഷിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad