Type Here to Get Search Results !

Bottom Ad

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പടയൊരുക്കം പ്രയാണം തുടങ്ങി


ഉപ്പള:(www.evisionnews.co)കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പടയൊരുക്കം പ്രയാണം തുടങ്ങി.ആയിരങ്ങളുടെ സാന്നിധ്യത്തിലാണ്  ഉപ്പളയിൽ നിന്ന് പ്രയാണം ആരംഭിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണി ജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസ്സൻ, പികെ കുഞ്ഞാലിക്കുട്ടി എംപി,  കർണാടക മന്ത്രി യു.ടി ഖാദർ,  എംകെ മുനീര്‍ എംഎല്‍എ, സിപി ജോണ്‍, കെസി വേണുഗോപാല്‍ എംപി,  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ  തുടങ്ങിയ നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 40 മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന പടയൊരുക്കം ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. 


Post a Comment

0 Comments

Top Post Ad

Below Post Ad