Type Here to Get Search Results !

Bottom Ad

പടയൊരുക്കം തലസ്ഥാനത്ത് എത്തുമ്പോള്‍ തോമസ് ചാണ്ടി രാജിവയ്ക്കും: ചെന്നിത്തല


കണ്ണൂര്‍ : (www.evisionnews.co) കയ്യേറ്റം നടത്തിയെന്നു സ്ഥിരീകരിച്ച് റിപ്പോര്‍ട്ടുള്ള സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം ജാഥ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും തോമസ് ചാണ്ടി രാജിവയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. രാജിവെച്ചില്ലെങ്കില്‍ ചാണ്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണം.  സത്യസന്ധതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടും. പിണറായി വിജയനാണു ചാണ്ടിയെ സംരക്ഷിക്കുന്നത്. ആരുടെ പിന്‍ബലത്തിലാണ് ചാണ്ടി തൂങ്ങി നില്‍ക്കുന്നത്? എല്ലാവരേയും വെല്ലുവിളിക്കുന്നത്?  ജാഥയ്ക്ക് ശ്രീകണ്ഠപുരത്തു നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad