Type Here to Get Search Results !

Bottom Ad

കെ.എസ്.ആര്‍.ടി.സി ബസ് സമയം നേരത്തെയാക്കണം;പി കരുണാകരൻ എം പി

Image result for പി കരുണാകരൻ എം പികാസർകോട്: (www.evisionnews.co)മഞ്ചേശ്വരം,ഉപ്പള,കുമ്പള ഭാഗത്ത് നിന്നും  വരുന്നവര്‍ക്ക്  കാസർകോട് ട്രേയിൽവേ സ്റ്റേഷനിൽ നിന്നും പരശുറാം എക്‌സ്പ്രസ്സ് ട്രെയിൻ യാത്ര ഉറപ്പാക്കാൻ മംഗലാപുരത്ത്  നിന്നുള്ള ആദ്യ കെ.എസ്.ആര്‍.ടി.സി ബസിന്റെ  സമയം  കുറച്ചു കൂടി നേരത്തെയാക്കണമെന്നു പി കരുണാകരൻ എം പി, ആവശ്യപ്പെട്ടു.കാസര്‍കോട്ട് നിന്നും രാവിലെ  തിരുവനന്തപുരത്തേക്കുള്ള ആദ്യ തീവണ്ടിയാണ് 16649 നമ്പര്‍ പരശുറാം എക്‌സ്പ്രസ്സ്. ഈ തീവണ്ടി 6.05 നാണ് ഇപ്പോള്‍ കാസർകോട്ട് നിന്നും വിടുന്നത് .മംഗലാപുരം കഴിഞ്ഞാല്‍ 50 കി.മി സഞ്ചരിച്ച് പിന്നെ കാസർകോട്  മാത്രമേ സ്റ്റോപ്പള്ളു. ഇതിനിടയില്‍ വരുന്ന  മഞ്ചേശ്വരം,ഉപ്പള,കുമ്പള ഭാഗത്ത് നിന്നും  വരുന്നവര്‍ക്ക് അതിരാവിലെ കാസർകോട്ടേക്ക് എത്തിപ്പെടാന്‍ മറ്റു പൊതു ഗതാഗത സംവിധാനമില്ല. മംഗലാപുരം -കാസർകോട്  ദേശീയപാതയിലെ ബസ്സ് സര്‍വ്വീസ് ഇപ്പോള്‍ 
ദേശസാത്കൃതമാണ്.രാവിലെ 4.45 ന് മംഗലാപുരത്തു നിന്ന് വിടുന്ന  ആദ്യ കെ.എസ്.ആര്‍.ടി.സി കാസർകോട്ട്  എത്തുന്നത് 6.15 നാണ്. പ്രസ്തുത ബസ്സ് നേരത്തെ പുറപ്പെട്ടാൽ ട്രെയിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിരിക്കും. കൂടാതെ ഈ ബസ്സ് റെയില്‍വേ സ്റ്റേഷന്‍ വരെ നീട്ടുന്നതും  സൗകര്യപ്രദമായിരിക്കുമെന്നും  പി.കരുണാകരന്‍ എം.പി അറിയിച്ചു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട  അധികാരികള്‍ക്ക് കത്തയക്കുകയും എം പി കത്തയക്കുകയും ചെയ്തിട്ടുണ്ട്.   

Post a Comment

0 Comments

Top Post Ad

Below Post Ad