Type Here to Get Search Results !

Bottom Ad

കാപ്പില്‍ ചാരിറ്റി ഫൗണ്ടേഷന്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു


ഉദുമ (www.evisionnews.co): സാമൂഹ്യ സേവന ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഉദുമ കാപ്പില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാപ്പില്‍ ചാരിറ്റി ഫൗണ്ടേഷന്റെ ഓഫിസ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റവാസ് പാറയില്‍ സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. സന്തോഷ് കുമാര്‍, കെ. പ്രഭാകരന്‍, ഹമീദ് മാങ്ങാട്, പ്രീന മധു, ചന്ദ്രന്‍ നാലാംവാതുക്കല്‍, കെ.വി അപ്പു, കുഞ്ഞിരാമന്‍ മാസ്റ്റര്‍,

മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, ഖാദര്‍ കാതീം, സൈഫുദ്ധീന്‍ കളനാട്, ലത്തീഫ് കാതീം, അഷ്‌റഫ് പൊയ്യയില്‍ കാപ്പില്‍ പ്രസംഗിച്ചു. ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാപ്പിള കലാമത്സരങ്ങളും അരങ്ങേറി.


Keywords: Kasaragod, news, kappil, foundation, office, inaguration

Post a Comment

0 Comments

Top Post Ad

Below Post Ad