Type Here to Get Search Results !

Bottom Ad

ഇ അഹമ്മദിന്റെ മരുമകന്‍ ഡോ. ബാബു ഷെര്‍സാദ് അന്തരിച്ചു

ദുബായ് : (www.evisionnews.co)മുസ്ലീംലീഗ് നേതാവും മുന്‍മന്ത്രിയും എംപി യുമായിരുന്ന അന്തരിച്ച ഇ അഹമ്മദിന്റെ മകളുടെ ഭര്‍ത്താവ് ഡോ. ബാബു ഷെര്‍സാദ് (54) ഹൃദയാഘാതം മൂലം ദുബായില്‍ നിര്യാതനായി. അഹമ്മദിന്റെ മകള്‍ ഡോ. ഫൌസിയയുടെ ഭര്‍ത്താവാണ്.

ദുബായ് റാഷിദ് ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് ചാലപ്പുറം സ്വദേശിയായ ഡോ. ബാബു ഷെര്‍സാദ് വര്‍ഷങ്ങളായി കുടുംബ സമേതം ദുബായിലാണ് താമസം. അമേരിക്കയിലുള്ള ഡോ. സുമയ്യ, സുഹൈല്‍, യുകെയില്‍ പഠിക്കുന്ന സഫീര്‍ എന്നിവര്‍ മക്കളാണ്.ജനാസ നമസ്ക്കാരവും ഖബറടക്കവും നാളെ രാവിലെ ദുബായ് അല്‍ഖുസില്‍ നടക്കും 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad