Type Here to Get Search Results !

Bottom Ad

താന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെന്ന് സിവില്‍ പോലീസിന്റെ വാട്‌സ്ആപ്പ് പോസ്റ്റ്


കാസര്‍കോട് (www.evisionnews.co): താന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്ന് വാട്‌സ്ആപ്പ് പോസ്റ്റ് ചെയ്ത സിവില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ പോലീസിലെ ഒരു വിഭാഗം ശക്തമായി രംഗത്ത്. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലെ സിവില്‍ പോലീസ് ഓഫീസറാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്ന് തെളിയിക്കുന്ന ചിത്രത്തോടുകൂടിയ വാട്‌സ്ആപ്പ് സന്ദേശമയച്ചത്. 

ഡി.വൈ.എഫ്.ഐ ബാനറിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ അടങ്ങിയതാണ് പോസ്റ്റ്. പോസ്റ്റ് പ്രചരിച്ചതോടെ ഇതിനെതിരെ പോലീസിലെ ഒരുവിഭാഗം ശക്തമായി രംഗത്തുവന്നു. പോസ്റ്റ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങുകയാണെന്നാണ് അറിയുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരസ്യമായ രാഷ്ട്രീയ പ്രചാരണങ്ങളിലേര്‍പ്പെടരുതെന്നും രാഷ്ട്രീയ പക്ഷപാതിത്വത്തോടെ പ്രവര്‍ത്തിക്കരുതെന്നുമുള്ള കര്‍ശന നിര്‍ദേശമുണ്ടായിരിക്കെയാണ് ജില്ലാ ആസ്ഥാനത്തെ പോലീസുകാരന്‍ ഇത്തരം പോസ്റ്റിട്ടത്. 




Post a Comment

0 Comments

Top Post Ad

Below Post Ad