Type Here to Get Search Results !

Bottom Ad

നോട്ട് പിന്‍വലിക്കല്‍ വാര്‍ഷികത്തില്‍ യൂത്ത് ലീഗ് പ്രധാനമന്ത്രിക്ക് വിഢി പട്ടം ചാര്‍ത്തും


കാസര്‍കോട്: (www.evisionnews.co) അഞ്ഞൂറ്, ആയിരം രൂപ കറന്‍സികള്‍ പിന്‍വലിച്ച് ജനങ്ങളെ വിഢികളാക്കി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ട് നയിച്ച നോട്ട്പിന്‍വലിക്കലിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ടിന് മുസ്ലിം യൂത്ത് ലീഗ് വിഢിദിനമായി ആചരിക്കാന്‍ ജില്ലാ നേതൃയോഗംതീരുമാനിച്ചു. നവംബര്‍ 8 ന് രാവിലെ പത്ത് മണിക്ക് കാസര്‍കോട് നഗരത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പ്രതീകാത്മക വിഢിപട്ടംചര്‍ത്തും.
പ്രസിഡണ്ട് അഷ്‌റഫ് ഇടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി.കബീര്‍ സ്വാഗതം പറഞ്ഞു. എ.കെ.എം. അശ്രഫ്, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, സൈഫുള്ളതങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ശംസുദ്ധീന്‍ കൊളവയല്‍, ഗോള്‍ഡന്‍ റഹ്മാന്‍, സിദ്ധീഖ് സന്തോഷ് നഗര്‍, റൗഫ് ബാവിക്കര ,കെ.കെ.ബദ്‌റുദ്ധീന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


Post a Comment

0 Comments

Top Post Ad

Below Post Ad