Type Here to Get Search Results !

Bottom Ad

സൗദിയില്‍ ഐടിമേഖലയില്‍ നിതാഖാത്ത് വരുന്നു


റിയാദ്: സൗദിയിലെ ഐ.ടി മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ ആലോചിക്കുന്നു. സ്വദേശി യുവാക്കള്‍ക്കിടയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മികച്ച യോഗ്യതയും നൈപുണ്യവും നേടിയവര്‍ ധാരാളമുണ്ട്. ഇവരെ പ്രയോജനപ്പെടുത്തുന്നതിന് സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് ആലോചന നടക്കുന്നത്.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഐ.ടി വകുപ്പുകളിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അനുബന്ധ മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് ആലോചിക്കുന്നത്. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് ഇന്‍ഫര്‍മേഷന്‍ അഫയേഴ്‌സ് ജനറല്‍ സൂപ്പര്‍വൈസറും ഇ-സെക്യൂരിറ്റി, സോഫ്‌റ്റ്വെയര്‍ യൂനിയന്‍ പ്രസിഡന്റുമായ സഊദ് അല്‍ ഖഹ്താനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.ടി മേഖലയില്‍ 100 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന് ഇ-സെക്യൂരിറ്റി, സോഫ്‌റ്റ്വെയര്‍ യൂനിയന്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഐ.ടി ജോലികളില്‍ വിദേശികളുടെ സാന്നിധ്യം പുനരാലോചിക്കണം. ഇക്കാര്യത്തില്‍ മാറ്റം ആവശ്യമാണെന്ന് സഊദ് അല്‍ഖഹ്താനി ആവശ്യപ്പെട്ടു.
ഇതിനെ തുടര്‍ന്ന് ഐ.ടി മേഖലയില്‍ സ്വദേശിവല്‍ക്കരണത്തെ പിന്തുണക്കുന്നതായി കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അബ്ദുല്ല അല്‍സവാഹ പറഞ്ഞു. ഐ.ടി മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണത്തെ പിന്തുണക്കുന്നതായും മന്ത്രി വ്യക്തമാക്കി. അതേസമയം, സ്വദേശിവല്‍ക്കരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് സഊദ് അല്‍ഖഹ്താനി പറഞ്ഞു. 
മൊബൈല്‍ ഫോണ്‍ വിപണി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സൗദി അറേബ്യ പ്രഖ്യാപിച്ച സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം വിജയകരമാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ ശ്രമം പദ്ധതി തയ്യാറാക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad