Type Here to Get Search Results !

Bottom Ad

അഭിമാന നിറവിൽ മഞ്ചേശ്വരം: ഗോവിന്ദപൈ കോളേജിന് നാക് ബി ഗ്രേഡ്

മഞ്ചേശ്വരം: (www.evisionnews.co)ഗോവിന്ദപൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിന് നാക് അക്രഡിറ്റേഷന്‍ ലഭിച്ചതായി കോളജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2.45 സ്‌കോറോടെ ബി ഗ്രേഡ് അക്രഡിറ്റേഷനാണ്  കോളേജിന്  ലഭിച്ചത്. .പരിമിതികളെ തരണം ചെയ്തുകൊണ്ടാണ് കോളജിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും,അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കോളജ് അധികൃതരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പി ടി എയുടെയും ശ്രമഫലമായാണ് കോളജിന് ഈ അംഗീകാരം ലഭിച്ചിരിക്കുന്നതെന്നും  കോളജ് അധികൃതര്‍ പറഞ്ഞു.

1980 ല്‍ ആരംഭിച്ച കോളജ് 1990 ല്‍ ഗോവിന്ദപൈ കുടംബം വിട്ടുനല്‍കിയ ഭൂമിയില്‍ പണിത പുതിയ കെട്ടിടത്തിലേക്ക് മാറുകയും  ബി എ കന്നഡ, ബി കോം, ബിടിടിഎം, ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ കോഴ്‌സുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. 2004, 2012 വര്‍ഷങ്ങളില്‍ എം കോം, എം എസ് സി എന്നീ പിജി കോഴ്‌സുകള്‍ ആരംഭിച്ചു. ഇപ്പോള്‍ 429 വിദ്യാര്‍ത്ഥികളും 30 അധ്യാപകരും (19 പേര്‍ സ്ഥിരം), 17 ഓഫീസ് സ്റ്റാഫും അടങ്ങുന്ന മികവുറ്റ ജീവനക്കാരാണ് കോളേജിന്റെ അക്കാദമികവും വികസനപരവുമായ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്. കോളേജിന് അംഗീകാരം ലഭിച്ചത് കാസർകോടിന് ഏറെ ആഹ്ളാദം പകരുന്നതാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad