Type Here to Get Search Results !

Bottom Ad

നബിദിനം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വെള്ളിയാഴ്ച അവധി


തിരുവനന്തപുരം : (www.evisionnews.co) നബിദിനം പ്രമാണിച്ചു സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ സര്‍ക്കാര്‍ അവധി പ്രഖ്യപിച്ചു. പകരം ഒരു ശനിയാഴ്ച ക്ലാസ് ഉണ്ടായിരിക്കും. കാലിക്കറ്റ് സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി. എംജി സര്‍വ്വകലാശാല നാളെ (ഡിസംബര്‍ 1ന്) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പറയുമെന്ന് പിആര്‍ഒ അറിയിച്ചു. കേരള സര്‍വകലാശാല ഡിസംബര്‍ ഒന്നിലെ പരീക്ഷകള്‍ മാറ്റിയതെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് പത്രകുറിപ്പിലൂടെ പരീക്ഷകള്‍ മാറ്റിയിട്ടില്ലെന്ന് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad