Type Here to Get Search Results !

Bottom Ad

കാസർകോടിന്റെ വികസന മുരടിപ്പിന് കാരണം ഉദ്യോഗസ്ഥ ക്ഷാമം- എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ


കാസർകോട് :(www.evisionnews.co)കാസർകോട്  ജില്ലയുടെ വികസന പിന്നോക്കാവസ്ഥയ്ക്ക് കാരണം വകുപ്പ് തലവന്മാർ അടക്കമുള്ള വിവിധ ഓഫീസുകളിൽ നിലവിലുള്ള ഉദ്യോഗസ്ഥ ക്ഷാമമാണെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. ഇത് മൂലം എം.എൽ.എ മാരുടെ ആസ്തിവികസന ഫണ്ട് പോലും കാര്യക്ഷമമായി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.
പഞ്ചായത്ത് പോലുള്ള വകുപ്പുകളിലെ വകുപ്പ് മേധാവികളുടെ അഭാവം വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും എം.എൽ.എ കൂട്ടിച്ചേർത്തു.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  കളക്ട്രേറ്റിന്‌ മുന്നിൽ നടത്തിയ  ധർണ്ണ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എ.എസ് അവ്യക്തത പരിഹരിക്കുക, സ്പാർക്ക് അപാകത പരിഹരിക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ തൊഴിൽ നികുതി ഒഴിവാക്കുക, വിവിധ വകുപ്പ് തലവന്മാരുടെ ഒഴിവുകൾ നികത്തുക, ഇന്ധനവില നിയന്ത്രണാധികാരം തിരിച്ചെടുക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫരീദ സക്കീർ മുഖ്യാതിഥിയായിരുന്നു.എസ്.ഇ.യു ജില്ലാ പ്രസിഡന്റ്:ഒ.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. എസ്.ഇ.യു സംസ്ഥാന സെക്രട്ടറി:നാസർ നങ്ങാരത്ത് സമരപ്രഖ്യാപനം നടത്തി.മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം പ്രസിഡന്റ്:എ.എം.കടവത്ത്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ്: അഷ്‌റഫ് എടനീർ, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം:മുജീബ് കമ്പാർ ,കാദർ പാലോത്ത്, വനിതാ വിങ്ങ് ചെയർപേഴ്സൺ ആസ്യമ്മ.ഇ.എ പ്രസംഗിച്ചു. ജന.സെക്രട്ടറി ടി.കെ.അൻവർ സ്വാഗതവും,ട്രഷറർ കെ.എൻ.പി. മുഹമ്മദലി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad